റിയാദ്: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ സൗദി മുറൂർ ശക്തമായ മുന്നറിയിപ്പ് നൽകി. അപകടങ്ങളുടെ എറ്റവും സുപ്രധാന കാരണം അതാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
അതേ സമയം സൗദിയുടെ വിവിധ പ്രവിശ്യകളിലായി, ഭിന്ന ശേഷിക്കാർക്കായി നിശ്ചയപ്പെടുത്തിയ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട 2000-ത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തതായും മുറൂർ വെളിപ്പെടുത്തി.
ട്രാഫിക് വിഭാഗം നടത്തിയ ഫീൽഡ് പരിശോധനക്കിടയിലാണ് ഈ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.