അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണു. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 67 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. 12 പേരെ രക്ഷിക്കാനായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. യാത്രക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അക്തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. എയര്‍പോര്‍ട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. നിരവധി തവണ ആകാശത്ത് വലംവെച്ച വിമാനം അടിയന്തര ലാന്റിംഗിന് നിര്‍ദേശം നല്‍കിയെങ്കിലും തകരുകയായിരുന്നു. 4K-AZ65 എന്ന രജിസ്ട്രേഷനിലുള്ള എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നത്.