ജിദ്ദ: സൗദിയിൽ പുതിയ വാടകക്കരാറിൽ ഏർപ്പെടുമ്പോൾ വെള്ളം വൈദ്യതി മീറ്റർ വാടകക്കാരനുമായി ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന് ഈജാർ വ്യക്തമാക്കി.
ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വാടക റിയൽ എസ്റ്റേറ്റ് വിപണിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി, വാടക കരാറുകൾ വെള്ളവും വൈദ്യുതി മീറ്ററുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഈജാർ അറിയിച്ചു.
ഈജാർ പ്ലാറ്റ്‌ഫോമിൽ വാടക കരാർ തയ്യാറാക്കുന്നതിന്റെ നാലാമത്തെ ഘട്ടത്തിൽ, വൈദ്യുതിയും വെള്ളവും “separate, shared, other type” എന്നിങ്ങനെയുള്ള മൂന്ന് ഓപ്‌ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കണം.
തുടർന്ന് വരുന്ന പേജിൽ വാട്ടർ മീറ്ററിന്റെയും, വൈദ്യുതിയുടെയും അക്കൗണ്ട് നമ്പർ നൽകി, പേയ്മെന്റ് ഓപ്‌ഷൻ തിരഞ്ഞെടുത്ത് സേവനം സജീവമാക്കാം.
സാമ്പത്തിക ബാധ്യത യഥാർത്ഥ ഗുണഭോക്താവിന് കൈമാറുകയും ഇരു കക്ഷികളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ കുറയ്ക്കുകയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.