ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കരിപ്പുർ സർവ്വീസ് സഊദി എയർലെൻസ് പുനരാരംഭിക്കാന്‍ഉള്ള തീരുമാനം പിൻവലിച്ചു

റിയാദ്: ഗൾഫ് മേഖലയിൽ നിന്ന് ജനവരി ആദ്യ വാരം മുതൽ കരിപ്പുർ സർവ്വീസ് സഊദി എയർലെൻസ് പുനരാരംഭിക്കാന്‍ഉള്ള തീരുമാനം പിൻവലിച്ചത് പ്രവാസികളെ നിരാശയിലാക്കി. ഈ മാസം ആദ്യ ആഴ്ച സർവീസ് ആരംഭിക്കത്തക്ക രീതിയിൽ ടൈം സ്ലോട്ട് ലഭ്യമാക്കു കയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾ പ്പെടെ കരാറാക്കുകയും ചെയ്തി രുന്നതാണ്. അവസാനനിമിഷ മാണ് പിൻമാറ്റം.

മലബാറിലെ സഊദി പ്രവാസികളുടെ വലിയ വിമാന സർവ്വീസ് എന്ന സ്വപ്നം കൂടിയാണ് കുഴിച്ചു മൂടപ്പെട്ടത്. ജിദ്ദ റിയാദ് എന്നിവിടങ്ങളിൽ നിന്നായിരുന്ന് കരിപ്പൂരിലെക്ക് സർവ്വീസ് നടത്താൻ സഊദി എയർലെൻസ് നടത്താൻ വേണ്ടിഎല്ലാ ഒരുക്കങ്ങളും കഴിഞ്ഞതാണ്. അവസാന നിമിഷത്തിലെ പിന്മാറ്റം സംസ്ഥാനത്തെ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരുടെ സമ്മർദഫലമായാണ് എന്ന് ആരോപണമുണ്ട്. വലിയ വിമാനങ്ങളുടെ അനുമതി വൈകുന്നതിലെ പ്രതിഷേധമാണോ സഊദിയയുടെ മാറ്റത്തിനു പിന്നിലെന്ന സംശയവുമുയരുന്നുണ്ട്.



ഉംറ, സന്ദർശക വിസക്കാർക്കും സീസൺ സമയത്തും മലബാറിലെ യാത്രക്കാർക്ക് ഏറെ പ്രയോജനമായിരുന്നു തിരിച്ചു വരുന്ന സഊദിയ സർവ്വീസ്. കരിപ്പുർ അന്താരാഷ്ട്ര വിമാന താവളത്തിലെക്കുള്ള സഊദി എയർലെൻസിൻറ്റെ തിരിച്ച് വരവ് ഇല്ലാതെ ആയതോടെ പ്രതീക്ഷകൾ അസ്ഥാനത്തായി. ഒട്ടേറെ യാത്രക്കാർ ആകാം ക്ഷയോടെ കാത്തിരിക്കുന്ന സർ വീസാണ് അട്ടിമറിക്കപ്പെടുന്നത്. ഹജ്ജ്, ഉംറ യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകുമായിരുന്നു ഇത്. മുൻപ് കോഴിക്കോട്ടുനിന്ന് ഹജ്ജ് സർവീസ് നടത്തിയത് ഇവരായി രുന്നു. 500 പേർക്ക് സഞ്ചരിക്കാവുന്ന ജംബോ സർവീസും കോ ഴിക്കോട്ടുനിന്ന് ഇവർ നടത്തിയിട്ടുണ്ട്.

9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സഊദിയ എയർലൈൻസ് കോഴിക്കോട് നിന്നും സഊദി അറേബ്യയിലേക്ക് വീണ്ടും ഡിസംബർ ആദ്യ ആഴ്ച മുതൽ സർവീസ് തുടങ്ങും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.  2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ നവീകരണത്തിനോട് അനുബന്ധിച്ചുള്ള നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി 2015-ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് സഊദിയ എയർലൈൻസ് സർവീസ് അവസാനിപ്പിച്ചത്. പിന്നീട് 2020 ൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതൊടെ  വലിയ വിമാനങ്ങൾക്ക്  ഇവിടേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഒൻപതു വർഷത്തിനു ശേഷം കരിപ്പൂരിൽ ഇറങ്ങാനാവുന്ന ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾ സ്വന്തമാക്കിയപ്പോഴാണ് കോഴിക്കോട് സർവീസ് പു നരാരംഭിക്കാൻ സൗദിയ തീരു മാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവർ പലവട്ടം കോഴിക്കോ നവീട് സന്ദർശിക്കുകയും ഡിസംബ റിൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തി രുന്നു. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് സഊദിയ തയ്യാറാ യിരുന്നത്. വിമാനത്താവളത്തിലെ ജോലി കൾക്കായി സ്വകാര്യകമ്പനിയു മായി കരാർ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം സഊദിയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!