ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങുന്നു, ടിക്കറ്റ് നിരക്ക് ഉടന്‍ അറിയാം

റിയാദ്- റിയാദ് മെട്രോ സര്‍വീസ് ഈ മാസം 27ന് ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മൂന്നു ട്രാക്കുകളിലാണ് സര്‍വീസ്. മറ്റു മൂന്നു ട്രാക്കുകളില്‍ ഡിസംബര്‍ മധ്യത്തിലായിരിക്കും സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്കുകളെ കുറിച്ച് ഉടന്‍ അറിയിപ്പുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അല്‍ അറൂബയില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍, ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ എന്നീ ട്രാക്കുകളാണ് ബുധനാഴ്ച തുറക്കുന്നത്.

കിംഗ് അബ്ദുല്ല റോഡ്, മദീന, കിംഗ് അബ്ദുല്‍ അസീസ് സ്‌റ്റേഷനുകള്‍ ഡിസംബര്‍ മധ്യത്തിലാണ് തുറക്കുക. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് 20 മുതല്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ആദ്യഘട്ടത്തില്‍ ഓഫറുകളുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദ് മെട്രോ. മിക്ക സ്റ്റേഷനുകളും വെയര്‍ഹൗസുകളും സൗരോര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.



12 വര്‍ഷം മുമ്പ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. കോവിഡ് മഹാമാരിയടക്കം നിരവധി വെല്ലുവിളികള്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുമ്പിലുണ്ടായിരുന്നു. എല്ലാ ട്രാക്കുകളിലും ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!