GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 750 പേരെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന

ജിദ്ദ – അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 750 പേരെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ 456 എത്യോപ്യക്കാരും 269 യെമനികളും ഒരു സോമാലിയക്കാരനും ഒരു ശ്രീലങ്കക്കാരനും 23 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി ഇവര്‍ കടത്താന്‍ ശ്രമിച്ച 939 കിലോ ഹഷീഷും വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 3,73,908 ലഹരി ഗുളികകളും 103 ടണ്‍ ഖാത്തും സൈന്യം പിടികൂടി.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിലും ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!