ജിദ്ദ – വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര, വിദേശ ലൈസന്‍സ് ഉപയോഗിച്ച്, രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദിയില്‍ നിന്ന് ലൈസന്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ സ്വന്തം നാട്ടിലെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടോയെന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ, ഇതില്‍ ഏതാണ് ആദ്യമെത്തുന്നത് എങ്കില്‍ അതുവരെ സാധുവായ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് സ്ഥിരീകരണം നല്‍കിയത്.