ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ WORLD YEMEN

ഇസ്‌ലാമിലേക്ക് ആകർഷിച്ചത് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസമെന്ന് ഡോ. റിച്ചാർഡ് മോർട്ടൽ

ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളും അടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) ആണ് തന്നെ ഇസ്‌ലാമിലേക്ക് ആകർഷിച്ച് മതംമാറ്റത്തിന് പ്രേരകമായതെന്ന് കഴിഞ്ഞ ദിവസം സൗദി പൗരത്വം നൽകി ആദരിച്ച ഡോ. റിച്ചാർഡ് മോർട്ടൽ പറഞ്ഞു.

അമേരിക്കക്കാരനായ ഡോ. റിച്ചാർഡ് മോർട്ടൽ മതംമാറ്റത്തിനു മുമ്പ് കത്തോലിക്കാ ക്രിസ്ത്യൻ വിശ്വാസിയായ സഹവൈദികനായിരുന്നു. അരനൂറ്റാണ്ടിലേറെ മുമ്പ്, തികച്ചും യാദൃശ്ചികമായി അദ്ദേഹത്തിന്റെ ജീവിതം ഒറ്റരാത്രി കൊണ്ട് വഴിതെറ്റലിന്റെ പാതയിൽ നിന്ന് മാർഗദർശനത്തിന്റെ പാതയിലേക്ക് രൂപാന്തരപ്പെട്ടു.


1973-ൽ അമേരിക്കയിലെ മിനസോട്ട യൂനിവേഴ്‌സിറ്റിൽ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി സാഹചര്യങ്ങൾ അറബി ഭാഷ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അറബി ഭാഷാ പഠനത്തിന്റെ ഭാഗമായി സൂറത്തുൽ ഇഖ്‌ലാസ് ഉൾപ്പെടെയുള്ള വിശുദ്ധ ഖുർആനിലെ ചില ചെറിയ അധ്യായങ്ങൾ പഠിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടു. ഇസ്‌ലാമിക ചരിത്രത്തിൽ വൈദഗ്ധ്യം നേടിയ ഡോ. റിച്ചാർഡ് മോർട്ടൽ ഭാഷാ നിഘണ്ടുക്കൾ ഉപയോഗിച്ച് സൂറത്തുൽ ഇഖ്‌ലാസിന്റെ അർഥങ്ങളും ആശയങ്ങളും ഗവേഷണം ചെയ്യാൻ യൂനിവേഴ്‌സിറ്റി റിസർച്ച് ഹാളിലേക്ക് പോയി. ക്രിസ്തുമതത്തിലെ ഒരു പ്രധാന പ്രശ്‌നം ഈ അധ്യായം പരിഹരിക്കുന്നതിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു. നൂറ്റാണ്ടുകളായി വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വഴക്കിനും സംഘർഷത്തിനും കാരണമായ ഏകദൈവ വിശ്വാസമായിരുന്നു അത്.

ഏകദൈവ വിശ്വാസം വിളിച്ചോതുന്ന ആശയങ്ങളും ഏകദൈവത്തിന്റെ ഗുണവിശേഷങ്ങളും വിവരിക്കുന്ന ഈ ഖുർആനിക അധ്യായം തന്റെ സഭയിലെ പുരോഹിതന്മാരുമായി വിശകലനം ചെയ്യാൻ റിച്ചാർഡ് മോർട്ടൽ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ തർക്കിക്കാൻ പുരോഹിതന്മാർ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവർ ആശ്ചര്യപ്പെട്ടു. അദ്ദേഹം അവിശ്വാസിയാണെന്ന് അവർ ആരോപിച്ചു. ഇതോടെ ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ ഗവേഷണം നടത്താനും പ്രവാചകനെ അറിയാനും ശ്രമിച്ചു. അവസാനം ഇത് അദ്ദേഹത്തെ ഏകദൈവ വിശ്വാസിയായ മുസ്‌ലിമാക്കി മാറ്റുകയായിരുന്നു.

ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇസ്‌ലാമിക് ചരിത്രപഠനങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് അദ്ദേഹം കയ്‌റോയിലെത്തി. ഈജിപ്ഷ്യൻ തലസ്ഥാന നഗരിയിലെ പ്രശസ്തമായ കയ്‌റോ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. തുടർന്ന് ഈജിപ്തിൽ നിന്ന് ചെങ്കടൽ കടന്ന് ഇരു ഹറമുകളുടെയും സാന്നിധ്യത്താൽ അനുഗൃഹീതമായ സൗദി അറേബ്യയിലെത്തി വിവിധ സർവകലാശാലകളിൽ അധ്യാപന, ഗവേഷണ മേഖലകളിൽ പ്രവർത്തിച്ചു.

നിലവിൽ കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്‌സിനു (അൽദാറ) കീഴിലെ അൽദാറ മാസികയുടെ ഇംഗ്ലീഷ് പതിപ്പ് എഡിറ്റർ ഇൻ ചീഫായി സേവനമനുഷ്ഠിക്കുകയാണ് ഡോ. റിച്ചാർഡ് മോർട്ടൽ. തന്റെ ഗവേഷണങ്ങളിലൂടെയും രചനകളിലൂടെയും സാംസ്‌കാരികവും ചരിത്രപരവുമായ അറിവ് വർധിപ്പിക്കാൻ അദ്ദേഹം ഗണ്യമായ സംഭാവന നൽകി.

1977 മുതൽ നീണ്ട 47 വർഷക്കാലം ഡോ. റിച്ചാർഡ് മോർട്ടൽ സൗദി യൂനിവേഴ്‌സിറ്റികളിൽ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലും ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും ഫാക്കൽറ്റി അംഗമായും കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്‌സിൽ വൈജ്ഞാനിക ഉപദേഷ്ടാവായും പ്രവർത്തിച്ചു. സൗദി ചരിത്രത്തെ കുറിച്ച ഗവേഷണങ്ങളും കൃതികളും പഠനങ്ങളും അടക്കം 18 പുസ്തകങ്ങളുടെ രചനകൾ ഉൾപ്പെടെ നിരവധി വൈജ്ഞാനിക നേട്ടങ്ങൾ ഡോ. റിച്ചാർഡ് മോർട്ടൽ കൈവരിച്ചിട്ടുണ്ട്.

ചരിത്രാന്വേഷണം, പുസ്തക അവലോകനം, എഡിറ്റിംഗ് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. നിരവധി ഉപദേശക സമിതികളിൽ അംഗമായ ഡോ. റിച്ചാർഡ് മോർട്ടലിന് വൈജ്ഞാനിക മേഖലയിലെ സംഭാവനകൾക്ക് നിരവധി ബഹുമതികളും ആദരവുകളും ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തുന്നതിലും പൈതൃകത്തെ കുറിച്ച ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നതിലും ഗവേഷണങ്ങൾ നടത്തിയും സംഭാവനകൾ നൽകിയും സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം സമ്പന്നമാക്കുന്നതിൽ വഹിക്കുന്ന സുപ്രധാന പങ്കിന്റെ സ്ഥിരീകരണം എന്നോണമാണ് ഡോ. റിച്ചാർഡ് മോർട്ടലിന് സൗദി പൗരത്വം അനുവദിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചത്.

രാജാവിന്റെ ഉപദേഷ്ടാവും കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ആർക്കൈവ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് ഡോ. റിച്ചാർഡ് മോർട്ടലിന് പൗരത്വം അനുവദിച്ചുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. രാജ്യത്ത് ശക്തമായ സാംസ്‌കാരിക, ശാസ്ത്രീയ സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയിൽ സംഭാവനകൾ നൽകുന്ന, വിവിധ മേഖലകളിലെ വിദഗ്ധരെയും ചിന്തകരെയും ആകർഷിക്കാൻ സൗദി അറേബ്യയും ഭരണാധികാരികളും ആഗ്രഹിക്കുന്നതായി, ഡോ. റിച്ചാർഡ് മോർട്ടലിന് പൗരത്വം അനുവദിക്കാനുള്ള തീരുമാനം അറിയിച്ച് ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!