റിയാദ്: ഇസ്രയേൽ ആക്രമണം തുടരുന്ന ലെബനോനിലേക്ക് എഴാമത്തെ വിമാനമയച്ച് സൗദി അറേബ്യ. ഭക്ഷണം, വെള്ളം, മെഡിക്കൽ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയാണ് ഇത്തവണ എത്തിച്ചത്. സൗദിയിലെ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് എയർബ്രിഡ്ജ് വഴി സഹായം തുടരുന്നത്.
സൗദിയിലെ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് സഹായം തുടരുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഏഴാമത്തെ വിമാനമാണ് അയക്കുന്നത്. ലെബനോനിലെ ബെയ്റൂത്തിലാണ് വിമാനമിറങ്ങിയത്. സൽമാൻ ബിൻ അബ്ദുൽ അസീസ്, മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി പുരോഗമിക്കുന്നത്.
ഭക്ഷ്യ വസ്തുക്കൾ, കുടി വെള്ളം, മെഡിക്കൽ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയാണ് വിമാനത്തിൽ എത്തിച്ചത്. ജനങ്ങളുടെ ദുരിതം ലഘൂകരിക്കുക, സഹോദര രാജ്യങ്ങളെ സഹായിക്കുക, മനുഷ്യവകാശ പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. നേരത്തെ ഫലസ്തീന് നൽകിയ അതേ മാതൃകയിലാണ് സൗദിയും സഹായമെത്തിക്കുന്നത്.
ഭക്ഷണക്കിറ്റുകൾ, താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ, മരുന്ന്, മെഡിക്കൽ കിറ്റുകൾ എന്നിവയാണ് നിലവിൽ എത്തിക്കുന്നത്. സഹായ വിമാനങ്ങൾ പുറപ്പെടുന്നത് റിയാദിൽ നിന്നാണ്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ കാർഗോ സർവീസുകൾ ഉൾപ്പെടെ ലെബനോനിൽ നിർത്തിയിരുന്നു. ഇതേ തുടർന്നുൊണ്ടാകുന്ന ക്ഷാമവും പ്രതിസന്ധിയും നേരിടാനാണ് സൗദിയുടെ സഹായം.