ജിദ്ദ – ഹോം ഡെലിവറി ജീവനക്കാര്‍ക്ക് പുതുതായി 12 വ്യവസ്ഥകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതായി നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കരടു വ്യവസ്ഥകള്‍ വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ഹെല്‍ത്ത് കാര്‍ഡ് നേടല്‍, വൃത്തിയുള്ള വസ്ത്രം ധരിക്കല്‍, സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് യൂനിഫോം അംഗീകരിക്കല്‍, സ്ഥാപനത്തിന്റെ പേരോ ട്രേഡ് മാര്‍ക്കോ യൂനിഫോമിലോ ഡെലിവറി ബോക്‌സിലോ പതിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുമ്പോള്‍ മുഴുസയമം മാസ്‌കും കൈയുറകളും ധരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സ് ഡ്രൈവര്‍ക്ക് സമീപമുള്ള സീറ്റില്‍ വെക്കാതിരിക്കല്‍, നീക്കം ചെയ്യുന്ന വസ്തുക്കള്‍ സൂക്ഷിച്ച പേക്കറ്റിലെ സീല്‍ നീക്കം ചെയ്യാതിരിക്കല്‍-തുറക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുമ്പോള്‍ പുകവലിക്കാതിരിക്കല്‍, ഭക്ഷണ, പാനീയങ്ങള്‍ കഴിക്കാതിരിക്കല്‍ എന്നിവ അടക്കമുള്ള വ്യവസ്ഥകളാണ് ജീവനക്കാര്‍ക്ക് ബാധകമാക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങളില്‍ അവബോധം നല്‍കുന്ന പരിശീലനം ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്. കൈകള്‍ പതിവായി കഴുകല്‍, നഖങ്ങള്‍ വെട്ടിയതും വൃത്തിയുള്ളതുമായിരിക്കല്‍ എന്നീ വ്യവസ്ഥകളും ജീവനക്കാര്‍ക്ക് ബാധകമാണ്. രോഗം ബാധിക്കുകയോ മുറിവുണ്ടാവുകയോ പകരുന്ന അള്‍സറുകള്‍ ബാധിക്കുകയോ ചെയ്താല്‍ ഡെലിവറി ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജീവനക്കാരന്‍ മെഡിക്കല്‍ ഫിറ്റായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് കാലാവധിയുള്ള നഗരസഭാ ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അതത് വ്യാപാര മേഖലകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നേടുകയും വേണം. ഹോം ഡെലിവറി ലൈസന്‍സ് കാലാവധി നഗരസഭാ ലൈസന്‍സ് കാലാവധിയേക്കാള്‍ കവിയാന്‍ പാടില്ല. ഹോം ഡെലിവറിക്ക് മൂന്നാമതൊരു കക്ഷിയുമായി കരാര്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ആ കമ്പനിയുടെ പേരുവിവരങ്ങളും ഡെലിവറി സേവനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഈ സേവനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിവരങ്ങള്‍ ലൈസന്‍സ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഹോം ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ലൈസന്‍സുള്ളതും ഡെലിവറിക്കായി പ്രത്യേകം സജ്ജീകരിച്ചതുമാകണം. വാഹനവും അനുബന്ധ സജ്ജീകരണങ്ങളും പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. വാഹനത്തിന്റെ താപനില നീക്കം ചെയ്യുന്ന ഭക്ഷ്യവസ്തുവിന്റെ സ്വഭാവത്തിന് അനുയോജ്യമായിരിക്കണം. മരുന്നുകളാണ് ഡെലിവറി ചെയ്യുന്നതെങ്കില്‍ മരുന്ന് വില്‍ക്കുന്ന സ്ഥാപനം സീല്‍ ചെയ്ത ബാഗില്‍ പേക്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. വൃത്തിയാക്കാനും അണുവിമുക്തമാക്കാനും എളുപ്പമുള്ള കട്ടികൂടിയ, തുരുമ്പ് പിടിക്കാത്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബോക്‌സുകളായിരിക്കണം ഹോം ഡെലിവറി സേവനത്തിനുള്ള ബൈക്കുകളില്‍ ഉപയോഗിക്കേണ്ടത്.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ബഖാലകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, റെസ്‌റ്റോറന്റുകള്‍, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ കാറുകളും ബൈക്കുകളും ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്. ബേക്കറികള്‍, കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങളുടെ ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് അനുയോജ്യമായ മിനി ചരക്കു വാഹനങ്ങള്‍ ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്.
കാറ്ററിംഗ് സെന്ററുകള്‍, ഇറച്ചി വിതരണ കേന്ദ്രങ്ങള്‍, ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ഹെവി ചരക്ക് വാഹനങ്ങളും ഹോം ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്. വാഹനം ഉപയോഗിക്കാനുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ സ്ഥാപനത്തിന്റെ പക്കലുണ്ടായിരിക്കണം. ഭക്ഷ്യവസ്തുക്കളെ ബാധിക്കുന്ന മലിനീകരണമോ ദുര്‍ഗന്ധമോ വാഹനത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും വ്യവസ്ഥയുണ്ട്. ഡെലിവറി ചെയ്യുമ്പോള്‍ ചൂടുള്ള ഭക്ഷണങ്ങളെയും തണുത്ത ഭക്ഷണങ്ങളെയും വേര്‍തിരിക്കേണ്ടതാണ്. ഭക്ഷണങ്ങളും മരുന്നും സൂക്ഷിക്കുന്ന അതേ സ്ഥലത്ത് ശുചീകരണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല.
ഡെലിവറിക്ക് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള കാലാവധിയുള്ള ലൈസന്‍സുകള്‍ ഉണ്ടായിരിക്കണം. ചൂടുള്ളതും തണുപ്പിച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്ന പാക്കേജിംഗ് സാമഗ്രികളാണ് ഉപയോഗിക്കേണ്ടത്. പാക്കേജിംഗ് സാമഗ്രികള്‍ ആകിരണം