റിയാദ്. കണ്‍ട്രോള്‍ യൂണിറ്റില്‍ (എച്ച് ഇ സി യു) ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുള്ളതിനാല്‍ 13,000 കിയ കാറുകള്‍ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. കിയയുടെ 2010 മുതല്‍ 2015 വരെയുളള സ്‌പോട്ടെജ്, ഒപ്റ്റിമ, സോള്‍, സോറന്റോ, സെറാറ്റോ മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഇതുകാരണം വാഹനം നിര്‍ത്തിയിടുമ്പോഴോ ഓടിക്കുമ്പോഴോ എഞ്ചിനില്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ ഇസ്തിദ്ആ വെബ്‌സൈറ്റ് വഴി ഷാസി നമ്പര്‍ പരിശോധിക്കണമെന്നും അത്തരം വാഹനങ്ങളുടെ ഉടമകള്‍ കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യമായി സ്‌പെയര്‍പാര്‍ട്‌സുകള്‍ മാറ്റണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.