ദോഹ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരും. ചിലപ്പോൾ ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുള്ള കോളുകളും വരും. എന്നാൽ ഇതിൽ ഒന്നും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്. നായിഫ് നാസർ അൽ ഹമീദി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ പ്രവാസികൾക്കും, സ്വദേശികൾക്കും ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യ വിവരങ്ങൾ പ്രത്യേകിച്ചും ബാങ്ക് സംബന്ധമായ വിവരങ്ങൾ ഒരിക്കലും ആര് ചോദിച്ചാലും പറഞ്ഞു കൊടുക്കരുത്. നിങ്ങൾ വിശ്വസിപ്പിക്കുന്ന തരത്തിൽ ആയിരിക്കും കോളുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരുന്നത്. അത് തട്ടിപ്പാണ്. ഒരിക്കലും ബന്ധപ്പെട്ടവർ ഫോണിലൂടെ ബാങ്ക് വിവരങ്ങൾ അന്വേഷിക്കില്ല. ‘പോലീസ് നിങ്ങൾക്കൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് ഫസ്റ്റ് ലെഫ്. നായിഫ് നാസർ അൽ ഹമീദി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിൽ എത്തി ബാങ്ക് അകൗണ്ട് ക്ലോസ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ ചെയ്യണം. വിവരങ്ങൾ ആർക്കും കെെമാറരുത്. സംശയം തോന്നിയാൽ ബന്ധപ്പെട്ട ആളുകളെ അറിയിക്കണം. ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യേണ്ട ഏറ്റവും നല്ല കാര്യമെന്ന് ഫസ്റ്റ് ലെഫ്. അൽ ഹമീദി പറഞ്ഞു.
മെട്രാഷ് രണ്ട് വഴി റിപ്പോർട്ടുകൾ സമർപ്പിക്കാൻ അതോറിറ്റിയുമായി ബന്ധപ്പെടണം. നേരിച്ച് പരാതി ബോധിപ്പിക്കാൻ അതോറിറ്റിയിൽ എത്തണം എന്നാണ് അധികൃതർ നൽകുന്ന നിർദേശം. ഫോൺ കാളുകളും എസ്.എം.എസുകളും കെെകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ബാങ്കിങ് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ഒരിക്കലും ഒരാളുമായി പങ്കുവെക്കരുത്. ചിലപ്പോൾ എടിഎം കാർഡ് ബ്ലോക്ക് ആയെന്ന തരത്തിൽ മെസേജ് വരും. എന്നാൽ അതെന്നും വിശ്വസിക്കരുത്. എസ്എംഎസ് വഴിയും ഫോണിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. അനാവശ്യമായ കോളുകൾ വരുമ്പോൾ ശ്രദ്ധിക്കണം. വ്യക്തി വിവരങ്ങൾ ഒരു തരത്തിലും കെെമാറരുത്. ആഭ്യന്തര മന്ത്രാലയം നിരവധി മാർഗങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എന്നിട്ടും കേസുകൾ കൂടി വരുകയാണ് ചെയ്യുന്നത്.