ജിദ്ദ: ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് അറിയിച്ചു.
പ്രവാസികളിൽ പലരുടെയും ഇംഗ്ലീഷിലുള്ള യഥാർഥ പേരുകൾ ജവാസാത്ത് സിസ്റ്റം വഴി അറബിയിലേക്കു വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നതിൽ വന്നിട്ടുള്ള അപാകതകളാണ് ഇത്തരത്തിൽ പരിഹരിക്കാൻ തൊഴിലുടമകൾക്ക് സാധിക്കുക.
ഇംഗ്ലീഷിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ പലതും യാതൊരു സാമ്യവുമില്ലാത്ത രൂപത്തിലാണ് ഇഖാമയിൽ അറബിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുക.
ഇതു തിരുത്താൻ ചെയ്യേണ്ടത് :
1-മുഖീം പോർട്ടലിൽ ലോഗിൻ ചെയ്തു പ്രവേശിക്കുക.
2-സ്ഥാപനത്തിലെ വിദേശത്തൊഴിലാളികളുടെ ഭാഗത്തേക്കു പോകുക.
3-തിരുത്തൽ ആവശ്യമായ ഇഖാമ നമ്പർ ചേർക്കുക.
4-തൊഴിലാളിയുടെ ഫയൽ തുറക്കുക.
5-പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് (ജവാസാത്ത്) സെക്ഷൻ തുറക്കുക.
6-പേരു തിരുത്തുന്നതിനുള്ള ഓപ്ഷൻ സെലക്റ്റു ചെയ്യുക.