മദീന- മദീന മേഖലയിലെ ചില ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്യുമെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് കാരണം ദൃശ്യപരത കുറയുമെന്നും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
കാലാവസ്ഥാ സാഹചര്യങ്ങളും മഴയെക്കുറിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പുകളും നിരീക്ഷിക്കാനും പൊതു സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽനിന്നും വൈദ്യുതി സ്രോതസ്സുകളിൽ നിന്നും അകന്നു നിൽക്കാനും താഴ് വരകൾ മുറിച്ചുകടക്കരുതെന്നും നിർദ്ദേശിച്ചു.