മസ്കറ്റ്: പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (EC), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) സേവനങ്ങൾ 2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ,2024 സെപ്റ്റംബർ 2 തിങ്കൾ രാവിലെ 4.30 വരെ ലഭ്യമാകില്ലെന്നു ഇന്ത്യൻ എംബസി അറിയിച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ കോൺസുലാർ, വിസ സേവനങ്ങൾ, ബി.എൽ.എസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.