സൗദി: റോഡ് ഗുണനിലവാര സൂചികയിൽ നാലാം സ്ഥാനം സ്വന്തമാക്കി സൗദി. ജി 20 രാജ്യങ്ങളിലെ റോഡ് ഗുണനിലവാര സൂചികയിൽ ആണ് സൗദി മികച്ച സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലുടനീളമുള്ള 77 ശതമാനത്തിലധികം റോഡുകളും സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാണ് . സുരക്ഷാ മാനദണ്ഡങ്ങൾ റോഡുകൾ പാലിക്കുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
ഗുണനിലവാരം, ഗതാഗത സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോഡ്സ് സെക്ടർ സ്ട്രാറ്റജി ആരംഭിച്ച് 500 ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രകടന ഫലങ്ങൽ കാഴ്ചവെച്ചത്. ജനറൽ റോഡ്സ് അതോറിറ്റി അതിന്റെ സൂചകങ്ങൾക്കനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ സർവേയാണ് നടത്തിയത്.
രാജ്യത്തെ റോഡുകളുടെ ഗുണനിലവാരവും ഗതാഗത സുരക്ഷയും വർധിപ്പിക്കുന്നതിന് വേണ്ടി സൗദി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികളും സംരംഭങ്ങളും അതോറിറ്റി പരാമർശിച്ചിട്ടുണ്ട്.
ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായ പദ്ധതികളും പരിപാടികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കും. അതിന് വേണ്ടിയുള്ള പുതിയ സംവിധാനങ്ങൾ ആണ് സൗദി വികസിപ്പിച്ച് എടുത്തിരിക്കുന്നത്.
റോഡ് മരണങ്ങളുടെ എണ്ണം അഞ്ചിൽ താഴെയായി മാറി. റോഡ് ശൃംഖലയിലെ സുരക്ഷ വർധിപ്പിച്ചതാണ് ഇതിന് കാരണം. റോഡിന്റെ നിലവാരം ഉയർത്തി. അറ്റകുറ്റപണികൾ വേഗത്തിൽ നടത്തി. റോഡ് മേഖലയിൽ കൂടുതൽ ഉയർച്ച കൊണ്ടുവരുന്നതിന് വേണ്ടിയുള്ള വലിയ ശ്രമങ്ങൾ ആണ് അതോറിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നത്.
അതേസമയം, സൗദിയിൽ വ്യാവസായിക ഉൽപാദന സൂചികയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവ് വന്നതായി റിപ്പോർട്ട്. കഴിഞ്ഞ ജൂൺമാസം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലു ശതമാനം കുറവാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ കാണിക്കുന്നത്.
കഴിഞ്ഞ ജൂണിലെ കണക്കുകൾ തമ്മിൽ പരിശോധിക്കുമ്പോൾ ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖനനത്തിന്റെയും വ്യവസായ മേഖലയിലെ പ്രവർത്തനത്തിലെ ഇടിവാണ് ഇതിന് കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. 2021നെ അടിസ്ഥാന വർഷമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലെ 110.08 പോയന്റിൽ ആണ് ഉത്പാതന സൂചിക രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം ജൂണിൽ 105.73 പോയന്റായി ഇത് കുറഞ്ഞു എന്നാണ് റിപ്പോർട്ട് കാണിക്കുന്നത്.