ദുബായ്: ബിസിനസ് യാത്രയ്ക്കോ കുടുംബ സമേതം അവധിക്കാലം ചെലവഴിക്കുന്നതിനോ ദുബായിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ സമ്മര്‍ കാര്‍ പാര്‍ക്ക് ഓഫറുമായി ദുബായ് എയര്‍പോര്‍ട്ട്. കൂടുതല്‍ സമയം വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഫീസ് നിരക്കില്‍ വലിയ ഇളവ് ലഭിക്കുന്നതാണ് പുതിയ ഓഫര്‍.
ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ, ടെര്‍മിനല്‍ 1 കാര്‍ പാര്‍ക്ക് ബി, ടെര്‍മിനല്‍ 2, ടെര്‍മിനല്‍ 3 എന്നിവയിലുടനീളമുള്ള ദീര്‍ഘകാല പാര്‍ക്കിങ്ങിനാണ് പ്രത്യേക വേനല്‍ക്കാല കിഴിവ് ദുബായ് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ദുബായ് എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക പാര്‍ക്കിങ് പ്ലാറ്റ്ഫോമായ www.mawgif.com വഴി പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. സാധാരണഗതിയില്‍, ഒരു കാര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്ക് ചെയ്യുന്നതിന് 300 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ ചിലവാകും. എന്നാല്‍ പുതിയ സമ്മര്‍ ഓഫര്‍ വേളയില്‍ അതേ കാലയളവില്‍ വെറും 100 ദിര്‍ഹത്തിന് പാര്‍ക്ക് ചെയ്യാം. ഇതിനു പുറമെ, ഏഴ് ദിവസത്തേക്ക് 200 ദിര്‍ഹം 200, 14 ദിവസത്തേക്ക് 300 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസിളവ്.
പാര്‍ക്കിങ് സ്ഥലം എങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം?
1. mawgif.com/dxbbooking എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യാത്ര ചെയ്യുന്ന ടെര്‍മിനല്‍ തിരഞ്ഞെടുക്കുകയും യാത്രാ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യണം. പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സമയം ഇവിടെ നല്‍കണം. അതിനു ശേഷം പാര്‍ക്കിങ് ഓപ്ഷന് തിരഞ്ഞെടുക്കണം. ആവശ്യമായ പാര്‍ക്കിങ് ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തെരഞ്ഞെടുത്ത ശേഷം ‘ഇപ്പോള്‍ ബുക്ക് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്ത് പാര്‍ക്കിങ്ങിന് ഇഷ്ടപ്പെടുന്ന സ്ഥലം തിരഞ്ഞെടുക്കുക.
യുഎഇയിലുള്ളവര്‍ ഡൗൺലോഡ് ചെയ്തിരിക്കേണ്ട ആപ്പുകളെ കുറിച്ച് അറിയാം
തുടര്‍ന്ന് മുഴുവന്‍ പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വാഹന വിവരം തുടങ്ങിയ വിശദാംശങ്ങള്‍ കൂടി നല്കിയ ശേഷം പാര്‍ക്കിങ് ഫീസ് മുന്‍കൂറായി അടയ്ക്കുകയാണ് വേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വച്ച് ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള സൗകര്യം ഇതിലുണ്ട്. ബുക്കിങ് പൂര്‍ത്തിയായാല്‍ ഇമെയില്‍ വഴി നിങ്ങള്‍ക്ക് ബുക്കിങ് സ്ഥിരീകരണം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.