ദുബായ്- മണിക്കൂറിൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് യു.എ.യുടെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാവിലെ 6.30 മുതൽ പുറപ്പെടുവിച്ച യെല്ലോ അലർട്ട് ഇന്ന് രാത്രി 10 വരെ നീണ്ടുനിൽക്കും. യെല്ലോ അലേർട്ട് എന്നതിനർത്ഥം ഒരാൾ ഔട്ട്‌ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയാണെങ്കിൽ ശ്രദ്ധിക്കണം എന്നാണ്.