GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

2034 ലോകകപ്പ് ആതിഥേയത്വം: നോമിനേഷന്‍ ഫയല്‍ കൈമാറി

ജിദ്ദ – 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയല്‍ സൗദി സംഘം ഫിഫക്ക് ഔദ്യോഗികമായി കൈമാറി. സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി സംഘം പാരീസില്‍ ഫിഫ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്‍ഫാന്റിനോക്ക് ആണ് ഫയല്‍ കൈമാറിയത്. സ്‌പോര്‍ട്‌സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയും സാന്നിധ്യത്തില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളാണ് ഫിഫ പ്രസിഡന്റിന് ഫയല്‍ കൈമാറിയത്.

വരും മാസങ്ങളില്‍ ഫിഫ സംഘം സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തി സൗദി ഫയല്‍ സമഗ്രമായി വിലയിരുത്തും. ഡിസംബര്‍ 11 ന് ഫിഫ ജനറല്‍ അസംബ്ലി യോഗത്തില്‍ 2034 വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!