GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം

ജിദ്ദ – സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. പത്തു വര്‍ഷ കാലാവധിയുള്ള കരാറില്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ പദ്ധതി കരാര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും താല്‍പര്യം പ്രകടിപ്പിച്ചുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 69 ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രകടനവും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തിപ്പും നരീക്ഷിച്ച്, സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ വികസിപ്പിക്കാനും ഡ്രൈവിംഗ് പരിശീലനത്തിലും ലൈസന്‍സ് ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് ദേശീയ സ്വകാര്യവല്‍ക്കരണ സെന്ററുമായി സഹകരിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ് നിരീക്ഷണ പദ്ധതി കരാര്‍ സ്വകാര്യ മേഖലക്ക് നല്‍കുന്നത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദേശീയ സ്വകാര്യവല്‍ക്കരണ സെന്റര്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 25 ന് വൈകീട്ട് മൂന്നു മണിക്ക് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ദേശീയ സ്വകാര്യവല്‍ക്കരണ സെന്ററും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!