ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ടയറുകള്‍ സുരക്ഷിതമല്ലെങ്കില്‍ 500 ദിര്‍ഹം പിഴ; വാഹന പരിശോധന കര്‍ശനമാക്കി യുഎഇ പോലീസ്

അബുദാബി: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനല്‍ക്കാലം ആയതോടെ വാഹന പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.
സുരക്ഷിതമല്ലാത്ത ടയറുകളുമായി വാഹനം ഓടിക്കന്നത് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 82 പ്രകാരം കുറ്റകരമാണ്. 500 ദിര്‍ഹമാണ് ഇതിന് പിഴ ചുമത്തുക. കൂടാതെ, വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. വേനല്‍ക്കാലത്തെ കഠിനമായ ചൂട് ടയറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് 22 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് തെയ്തത്.

ടയറുമായി ബന്ധപ്പെട്ട ഏഴ് കാരണങ്ങള്‍ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പോലിസ് ചൂണ്ടിക്കാട്ടി. റോഡിന് അനുയോജ്യമല്ലാത്ത ടയറുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടയറുകള്‍ എന്നിവ ഉപയോഗിക്കല്‍, ടയറിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ഭാരം കയറ്റല്‍, ശരിയായ വായു മര്‍ദ്ദം ഇല്ലാതെയുള്ള ടയര്‍ ഉപയോഗം, ടയറുകളുടെ അനുവദനീയമായ പരിധിക്കപ്പുറമുള്ള വേഗതയില്‍ യാത്ര ചെയ്യല്‍, അനുയോജ്യമല്ലാത്ത പ്രതലങ്ങളില്‍ വാഹനമോടിക്കുന്നത് പോലെയുള്ള ടയറുകളുടെ തെറ്റായ ഉപയോഗം, ടയറുകള്‍ യഥാസമയം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കല്‍ എന്നിവയാണിവ.

താപനില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അബുദാബി പോലീസ് ടയര്‍ പരിശോധനയെക്കുറിച്ച് ഫീല്‍ഡ് ബോധവല്‍ക്കരണ പദ്ധതി ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ”അപകടങ്ങളില്ലാത്ത വേനല്‍ക്കാലം” കാമ്പെയ്നിന്റെയും അബുദാബി പോലീസിന്റെ ”വേനല്‍ക്കാല സുരക്ഷ” കാമ്പെയ്‌ന്റെയും ഭാഗമായാണിത്. അല്‍ ദഫ്രയിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് ഖദീം അല്‍ ഖുബൈസി, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊതുജന ബോധവല്‍ക്കരണ സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. കാലഹരണപ്പെട്ട ടയറുകള്‍ പരിശോധിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ദുബായില്‍, ദുബായ് പോലീസിന്റെ ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈത്തിയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടെയും ടയര്‍ സുരക്ഷയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതിന് മുമ്പ് കാറുകള്‍ പരിശോധിക്കാത്തതിനാലാണ് വേനല്‍ക്കാലത്ത് ടയര്‍ പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് അല്‍ ഗൈത്ത് അഭിപ്രായപ്പെട്ടു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!