റിയാദ് – തലസ്ഥാന നഗരയിലെ മെയിന്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വഴിപോക്കരെ ശല്യപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും സൈബര്‍ ക്രൈം നിയമം ലംഘിച്ച് ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികളെല്ലാവരും നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ കഴിയുന്നവരാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.