GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അബൂഹദ്‌രിയ-അല്‍ഖഫ്ജി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറല്‍ അതോറിറ്റി

റിയാദ് – അബൂഹദ്‌രിയ-അല്‍ഖഫ്ജി റോഡ് റാസ് മിശ്ആബ് ഇന്റര്‍സെക്ഷന്‍ മുതല്‍ 23 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു ദിശകളിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന നിലക്ക് 65 ദശലക്ഷത്തിലേറെ റിയാല്‍ ചെലവഴിച്ച് റോഡില്‍ ശേഷിക്കുന്ന ഭാഗത്തെ വിപുലീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്.

അബൂഹദ്‌രിയ-അല്‍ഖഫ്ജി റോഡ് സമഗ്ര വികസന പദ്ധതിയുടെ ഘട്ടങ്ങളില്‍ ഒന്നാണിത്. സൈന്‍ ബോര്‍ഡുകള്‍, ഗ്രൗണ്ട് പെയിന്റിംഗ്, ഫ്‌ളോര്‍ മാര്‍ക്കിംഗുകള്‍, വാണിംഗ് വൈബ്രേഷനുകള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ എന്നിവ അടക്കം റോഡില്‍ സുരക്ഷാ നിലവാരം ഉയര്‍ത്താനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്ന നിലവാരം നല്‍കുന്ന നിലക്കാണ് പദ്ധതി നടപ്പാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!