റിയാദ് – തലസ്ഥാന നഗരിയിലെ ഹുതൈന്‍, അല്‍നഖീല്‍, അല്‍അഖീഖ്, അല്ഗുദൈര് ഡിസ്ട്രിക്ടുകളില്‍ ഇന്നലെ രാത്രി വൈദ്യുതി വിതരണം മുടങ്ങിയതില്‍ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. കമ്പനിയുടെ നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണത്താല്‍ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ അപ്രതീക്ഷിത തകരാറാണ് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. കമ്പനിക്കു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ സത്വരമായി ഇടപെട്ട് തകരാറ് ശരിയാക്കി വൈകാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.