റിയാദ്: ഒരു ഗാർഹിക തൊഴിലാളിക്ക് നിലവിലെ സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല (സ്പോൺസർഷിപ്പ്) മാറ്റം അനുവദിക്കുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ് പ്ലാറ്റ് ഫോം.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകാതെ കാശ് ആയി നൽകിയാൽ ആണ് തൊഴിലാളിക്ക് മറ്റൊരു കഫീലിന്റെ കീഴിലേക്ക് മാറാൻ സാധിക്കുക.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി കൈമാറ്റം ചെയ്യാതെ കാശ് ആയി മാത്രം വിതരണം ചെയ്താൽ എന്തെങ്കിലും ശിക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുസാനദ്.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി വിതരണം ചെയ്യാതെ കാശ് ആയി നൽകിയാൽ, തൊഴിലുടമക്ക് മറ്റൊരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകാതിരിക്കുകയും അതോടൊപ്പം തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് കഫാല മാറാൻ അനുവദിക്കുകയും ചെയ്യും എന്നാണ് മുസാനദ് ശിക്ഷയായി വ്യക്തമാക്കുന്നത്.