റിയാദ്- സൗദി അറേബ്യയിൽ പാചകവാതകത്തിന്റെ വില രണ്ടു റിയാൽ കൂട്ടി. 21.85 റിയാലാണ് കൂട്ടിയതെന്ന് നാഷണൽ ഗ്യാസ് ആന്റ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു.
അരാംകോ പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി ഉയർത്തിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറിന് റീഫിൽ ചെയ്യുന്നതിനുള്ള വില രണ്ട് റിയാൽ കൂട്ടി 21.85 റിയാലാക്കിയത്.