ജിദ്ദ – വളരെ കുറഞ്ഞ സമയത്തേക്കാണെങ്കിലും വാഹനങ്ങളില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ ഒറ്റക്കാക്കുന്നത് അവരുടെ ജീവന് അപകടത്തിലാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. ഏതാനും മിനിറ്റുകള്‍ മാത്രമാണെങ്കിലും വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കാക്കുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകും.
മുതിര്‍ന്ന ആള് ഒപ്പമില്ലാതെ പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. കുട്ടികള്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ആളില്ലാതെ അവരെ ഒറ്റക്കാക്കരുത് – സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.