ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ് വഴി പണം അടയ്ക്കാം.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന PhonePe അല്ലെങ്കില്‍ Google Pay പോലെയുള്ള ഇഷ്ടപ്പെട്ട UPI ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ പ്രോസസ്സ് ചെയ്യപ്പെടും. പേയ്മെന്റ് സമയത്ത് മെഷീനില്‍ നിലവിലുള്ള കറന്‍സി വിനിമയ നിരക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കും.
യുപിഐ ഇടപാടുകള്‍ മശ്രിഖ് ബാങ്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയുണ്ട്. എന്നാല്‍ പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭ്യമാണ്. മശ്രിഖ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായ നിയോ പേ, യുഎഇയില്‍ യുപിഐ പെയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു.
2024 ഏപ്രിലില്‍ മശ്രിഖ് ബാങ്കും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ സഹകരണമാണ് ഇതിന് വഴി തെളിയിച്ചത്. യുഎഇയിലെ എന്‍ആര്‍ഐകള്‍ക്കും പ്രാദേശിക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. യുപിഐ ഇന്റര്‍നാഷണലിനെ പിന്തുണയ്ക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി മാത്രമേ നിങ്ങള്‍ക്ക് അന്താരാഷ്ട്ര ഇടപാടുകള്‍ സജീവമാക്കാന്‍ കഴിയൂ. ഒരു ബാങ്ക് അക്കൗണ്ടിനായുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്കുള്ള ആക്ടിവേഷന്‍ ഏഴ് ദിവസത്തിന് ശേഷം കാലഹരണപ്പെടും. അതിനുശേഷം അത് വീണ്ടും ആക്ടിവേറ്റ് ചെയ്യാം.