റിയാദ്: കരാർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയ സൗദി പൗരനും സിറിയൻ പൌരനും എതിരെ റിയാദിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ശിക്ഷയിൽ സാമ്പത്തിക പിഴ, ബിസിനസ്സ് പ്രവർത്തനത്തിൻ്റെ വാണിജ്യ രജിസ്റ്റർ റദ്ദാക്കൽ, വാണിജ്യ ലൈസൻസ് റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്നു.
സൗദി പൗരനെ അഞ്ച് വർഷത്തേക്ക് വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കുകയും സിറിയൻ പൗരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താനും കോടതി വിധിച്ചിട്ടുണ്ട്.
തന്റെ സ്വന്തം അക്കൗണ്ടിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സൗദി പൗരൻ സിറിയൻ പൌരന് വേണ്ടി അവസരമൊരുക്കുകയായിരുന്നു.