മക്ക – വ്യാജ നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ നാലംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിച്ച മൂന്നു ഈജിപ്തുകാരികളും ഒരു ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.