മക്ക – ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച് മക്ക പ്രവിശ്യയില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ് പെര്‍മിറ്റില്ലാതെ പിടിയിലാകുന്നവര്‍ക്കെതിരെ ഞായറാഴ്ച മുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വരെയുള്ള കാലത്ത് ഹജ് പെര്‍മിറ്റില്ലാതെ മക്കയിലും ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും റുസൈഫ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലും മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിലും സോര്‍ട്ടിംഗ് കേന്ദ്രങ്ങളിലും താല്‍ക്കാലിക ചെക്ക് പോസ്റ്റുകളിലും വെച്ച് പിടിയിലാകുന്നവര്‍ക്കെതിരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
ഹജ് പെര്‍മിറ്റില്ലാതെ കുടുങ്ങുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ചുമത്തും.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനം നിയമനടപടികളിലൂടെ കണ്ടുകെട്ടും. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളായ ഡ്രൈവര്‍മാരെ ശിക്ഷാ നടപടികള്‍ക്കു ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹജ് പെര്‍മിറ്റില്ലാത്തവരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകരെ കടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.