ജിദ്ദ – ഓഗസ്റ്റ് 18 ന് ഞായറാഴ്ച വേനലവധിക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 4 ന് ഞായറാഴ്ച സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ക്കും ഓഫീസ് ജോലിക്ക് ചുമതലപ്പെടുത്തിയ അധ്യാപകര്‍ക്കും സ്കൂളുകളിലെ ഓഫീസ് ജീവനക്കാര്‍ക്കും വേനലവധി പൂര്‍ത്തിയായി ഡ്യൂട്ടി പുനരാരംഭിക്കും. ഓഗസ്റ്റ് 11 ന് ഞായറാഴ്ച അധ്യാപകര്‍ക്ക് ഡ്യൂട്ടി പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു