മക്ക – നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഉംറ പെര്‍മിറ്റുകള്‍ നിര്‍ത്തിവെച്ചതും സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ദുല്‍ഹജ് 15 വരെ മക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയതുമെന്ന് മന്ത്രാലയം പറഞ്ഞു.
ഹജ് പെര്‍മിറ്റില്ലാത്തവരും ഹജ് വിസയില്ലാത്തവരും മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.