റിയാദ്- ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്. റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണം. മറ്റേതെങ്കിലും വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് ആണ് കയ്യിലുള്ളതെങ്കില്‍ ബോഡിംഗ് പാസ് ലഭിക്കില്ല. ഇന്നാണ് ഗള്‍ഫ് എയര്‍ ഇത് സംബന്ധിച്ച് എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചത്.
നിലവില്‍ ടിക്കറ്റ് നിരക്ക് നോക്കിയാണ് സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. സൗദിയിലേക്ക് വരാനും തിരിച്ചുപോകാനും മിക്കവരും വ്യത്യസ്ത എയര്‍ലൈനുകളുടെ ടിക്കറ്റുകളാണ് എടുക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ഗള്‍ഫ് എയറില്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ ഗള്‍ഫ് എയറില്‍ തന്നെ തിരിച്ചുപോകേണ്ടിവരും. എന്നാല്‍ മറ്റു എയര്‍ലൈനുകള്‍ക്കൊന്നും ഈ വ്യവസ്ഥയില്ല.