മദീന – കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ സൂക്ഷ്മ ജലകണികകള്‍ സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളുള്ളതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്‌പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. മസ്ജിദുന്നബവി മുറ്റത്ത് തണല്‍ കുടകള്‍ സ്ഥാപിച്ച തൂണുകളിലാണ് സ്‌പ്രേ ഫാനുകളുള്ളത്. ഓരോ തൂണിലും 180 ഡിഗ്രിയില്‍ കറങ്ങുന്ന രണ്ടു വീതം ഫാനുകളാണുള്ളത്. ഇവ അതിശക്തിയില്‍ ജലകണികകള്‍ സ്‌പ്രേ ചെയ്ത് മസ്ജിദുന്നബവി മുറ്റങ്ങളില്‍ വിശ്വാസികള്‍ക്ക് കുളിര്‍മയേകുന്നു. സമാന ഫാനുകള്‍ മക്കയില്‍ വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലുമുണ്ട്.