മക്ക – ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ ക്ലേശങ്ങളും പ്രയാസങ്ങളും ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം ആവശ്യപ്പെട്ടു. പര്യാപ്തമായത്ര സമയം മുമ്പ് യാത്രക്ക് തയാറെടുപ്പുകള്‍ നടത്തല്‍, ലഗേജ് കഴിയുന്നത്ര കുറക്കല്‍, ബാഗേജ് ഭാരവും മാനദണ്ഡങ്ങളും പാലിക്കല്‍, നിശ്ചിത സമയത്ത് എയര്‍പോര്‍ട്ടിലേക്ക് തിരിക്കല്‍, യാത്രക്കു മുമ്പായി യാത്രാ രേഖകള്‍ ഉറപ്പുവരുത്തല്‍ എന്നിവയാണ് ക്ലേശരഹിതമായ യാത്രക്ക് തീര്‍ഥാടകര്‍ പാലിക്കേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം പറഞ്ഞു.