ജിദ്ദ – മാറാരോഗങ്ങള്‍ ബാധിച്ച ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ മെഡിക്കല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേക മെഡിക്കല്‍ പരിചരണം ആവശ്യമുള്ള, ചില മരുന്നുകളും സംയോജിത മെഡിക്കല്‍ ഉപകരണങ്ങളും ദീര്‍ഘകാലം ഉപയോഗിക്കുന്ന തീര്‍ഥാടകര്‍ ആവശ്യമായ മെഡിക്കല്‍ പരിചരണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും, പുണ്യഭൂമിയിലേക്കുള്ള യാത്രയും മടക്ക യാത്രയും എളുപ്പമാക്കാനും മെഡിക്കല്‍ രേഖകള്‍ കൈവശം വെക്കാന്‍ മറക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.