അബുദാബി : പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്കായി യുഎഇ സർക്കാർ പത്തു വർഷത്തെ ബ്ലൂ റസിഡൻസി വിസ അവതരിപ്പിച്ചു.
വായുവിന്റെ ഗുണനിലവാരവും ഹരിത സാങ്കേതികവിദ്യയും വർദ്ധിപ്പിക്കുന്നതിൽ ബാധകമായ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്കും ഈ വിസ അനുവദിക്കും.
കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമി ൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.