കണ്ണൂർ- കണ്ണൂരിൽനിന്ന് ജിദ്ദയിലേക്കുള്ള ഹജ് തീർത്ഥാടകരുടെ വിമാനം വൈകുന്നു. ഇന്ന്(ചൊവ്വ)രാത്രി 12ന് കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് വരേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറുകൾ വൈകുന്നത്.
നിലവിലുള്ള അറിയിപ്പ് പ്രകാരം നാളെ(ബുധൻ)ഉച്ചക്ക് വിമാനം കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് തിരിക്കുമെന്നാണ് അറിയിപ്പിലുള്ളത്. നാളെ ഉച്ചക്ക് മൂന്നരക്കാണ് വിമാനം ജിദ്ദ വിമാനതാവളത്തിൽ എത്തുക.