മദീന: മക്കയിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും സന്ദർശനത്തിന് എത്തുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിന് നഖുൽ ആപ്പ് വഴി സംവിധാനം ഏർപ്പെടുത്തി. മസ്ജിദിന് അകത്തും പുറത്തും ഇലക്ട്രിക് വാഹനങ്ങൾ വഴി സഞ്ചരിക്കാൻ ഇതുവഴി സാധിക്കും.
മസ്ജിദുൽ ഹറമിൽ, മർവ പാലത്തിലേക്കുള്ള പ്രവേശന കവാടം (ഗേറ്റ് നമ്പർ 25), അൽ-അർഖാം സ്റ്റെയർകേസിൻ്റെ പ്രവേശന കവാടം (ഗേറ്റ് നമ്പർ 16), അജിയാദ് പാലത്തിലേക്കുള്ള പ്രവേശനം (ഗേറ്റ് നമ്പർ 5). അൽ-ശുബൈക പാലത്തിലേക്കുള്ള പ്രവേശന കവാടം (ഗേറ്റ് നമ്പർ 66) എന്നിവടങ്ങളിൽ സേവനം ലഭ്യമാണ്. മാനുവൽ വണ്ടികൾ ആവശ്യമുള്ളവർക്ക് കിഴക്കൻ ചത്വരത്തിലേക്കുള്ള പ്രവേശന കവാടം, ബാബ് അൽ-സലാം നമ്പർ 19, പടിഞ്ഞാറൻ ചത്വരത്തിലേക്കുള്ള പ്രവേശന കവാടം, അൽ-ഷുബൈക പാലം, ദാർ അൽ-തൗഹിദ് ഹോട്ടലിന് എതിർവശം എന്നിവടങ്ങളിൽനിന്ന് വാഹനം ലഭിക്കും. ഐ ഫോണിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
