GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കനത്ത മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കനത്ത മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. ഇതുവരെ നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിൽനിന്നും ദമാമിൽനിന്നും വന്ന വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് അയച്ചത്. ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്കും വഴിതിരിച്ചു വിട്ടിട്ടുണ്ട്. മറ്റൊരു വിമാനം കണ്ണൂരിലേക്കും തിരിച്ചുവിട്ടതായാണ് വിവരം.

ദോഹയിലേക്ക് ബഹറിനിലേക്കും പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ വൈകുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ സർവീസ് പഴയതുപോലെയാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കാലാവസ്ഥ അനുകൂലമായപ്പോള്‍ പല വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തിയിട്ടുണ്ട്.

വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!