തബൂക്ക്- തബൂക്ക്, അസീർ മേഖലകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം തബൂക്ക്, അസീർ മേഖലകളിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്നും കഞ്ചാവും ഗുളികകളും വിറ്റതിന് തബൂക്ക് മേഖലയിൽ സൗദി പൗരൻ അറസ്റ്റിലായി. 11,100 ആംഫെറ്റാമൈൻ ഗുളികകൾ വിറ്റതിന് അസിർ മേഖലയിൽ സൗദി പൗരൻ അറസ്റ്റിലായി.