റിയാദ്- ഇന്ത്യന്‍ വിമാനകമ്പനിയായ ആകാശ എയര്‍ ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ 12 സര്‍വീസുണ്ടാകും. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ടു സര്‍വീസും ജിദ്ദയിലേക്കുണ്ടാകും. റിയാദിലേക്കും വൈകാതെ സര്‍വീസുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ ദോഹയിലേക്ക് മാത്രമാണ് ആകാശ എയര്‍ സര്‍വീസ് നടത്തുന്നത്. രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ജിദ്ദയിലേത്.