മക്ക – സമൂഹമാധ്യമങ്ങളിൽ വരുന്ന തെറ്റായ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ഹജുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാമെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത്തരം ഏജൻസികൾ ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കർശനമായ പിഴ ചുമത്തുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഹജ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു. സംശയാസ്പദമായ പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) നമ്പറിലോ, മറ്റു പ്രദേശങ്ങളിലുള്ളവർ (999) നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.