മസ്കറ്റ്: മസ്കറ്റ് എക്സ്പ്രസ് വേയുടെ ഇന്റർസെക്ഷൻ നമ്പർ രണ്ടു (അൽ ഇഅലാം സിറ്റി ബ്രിഡ്ജ്) മുതൽ ഇന്റ്‌സെക്ഷൻ നമ്പർ ഒന്ന് വരെയുള്ള മസ്‌കറ്റ് എക്സ്പ്രസ് വേയുടെ പാതകൾ 2024 മെയ് 14 ചൊവ്വാഴ്ച രാവിലെ 12 മണി മുതൽ 2024 ജൂൺ 13 വ്യാഴം വരെ ഭാഗികമായി അടയ്ക്കും. റോയൽ ഒമാൻ പോലീസിന്റെയും OQ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഇത് വഴിയുള്ള ഗതാഗതം ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിടുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.