റിയാദ്- സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്യും. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക. ഈ സമയത്ത് മിക്ക സേവനങ്ങളും തടസ്സപ്പെടും. അതിനാല്‍ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണമെന്നും അബ്ശിര്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് അപ്‌ഡേഷന്‍ എന്നും മന്ത്രാലയം അറിയിച്ചു.