റിയാദ്- റിയാദ് ദമാം ഹൈവേയുമായി അല്‍ഖര്‍ജിനെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത റിയാദ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയിലെ ട്രക്ക് ഗതാഗതവും ചരക്ക് നീക്കവും സുഗമമാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യുന്ന പ്രധാന പദ്ധതിയാണിത്.
തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് കുറക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ദമാം റോഡിലൂടെ വരുന്ന ട്രക്കുകള്‍ ഈ റോഡ് വഴി നഗരത്തില്‍ പ്രവേശിക്കാതെ കടന്നുപോകും. ലോജിസ്റ്റിക്, സാമ്പത്തിക ചലനത്തിന് വഴിയൊരുക്കുയും സുരക്ഷനിലവാരം ഉയര്‍ത്തുകയും പ്രദേശങ്ങളുമായുള്ള റോഡ് ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു.