റിയാദ്- ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയല്‍ ഉസാമ സൈതൂനി ആവശ്യപ്പെട്ടു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനുകളാണ് സ്വീകരിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷണക്കണക്കിന് പേരാണ് അല്ലാഹുവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നത്. അവരുടെ ആരോഗ്യത്തിന് യാതൊരു പ്രതിസന്ധിയും ഉണ്ടാകരുത്. അതിനാല്‍ മെനിഞ്ചൈറ്റിസ്, സീസണല്‍ ഫഌ എന്നിവക്കുള്ള വാക്‌സിനൊപ്പം കോവിഡ് വാക്‌സിനും സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി സമയം ബുക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പോയാല്‍ വാക്‌സിനുകള്‍ ലഭിക്കും. അദ്ദേഹം പറഞ്ഞു.