ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു.
അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല.
ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റസിഡൻസി ഉടമകൾ, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റുകൾ നൽകാൻ “അബ്ഷിർ ഇൻഡിവിജുവൽ” പ്ലാറ്റ്ഫോം അനുവദിക്കുന്നു.
മുഖീം ഇലക്‌ട്രോണിക് പോർട്ടലിലൂടെ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും, സീസണൽ വർക്ക് വിസയുള്ളവർക്കും, അജീർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കരാറുകാർക്കും, പ്രവേശന പെർമിറ്റ് നൽകും.