ദമാം- കനത്ത മഴയെ തുടർന്ന് ദഹ്‌റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ കുറവായതിനാൽ ആളപായമുണ്ടായില്ല.
മേൽക്കൂരയുടെ ഒരു ഭാഗം തകരുന്നതിന്റെ വീഡിയോ പുറത്തുവന്നു. സജീവമായ കാറ്റിനൊപ്പം കനത്ത മഴക്കാണ് ദഹ്റാൻ സാക്ഷ്യം വഹിക്കുന്നത്.